നാലുകോടി: ചങ്ങനാശ്ശേlരി അതിരൂപത മാതൃ-പിതൃ വേദിയുടെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സെന്റ് തോമസ് നാലുകോടി യൂണിറ്റിൽ കെഎൽ എം മായി സഹകരിച്ച് തൊഴിലും കുടുംബശാക്തീകരണവും എന്ന വിഷയത്തെ ആസ്‌പദമാക്കി തൊഴിലാളികൾക്ക് നാലുകോടി പള്ളിയിൽ വച്ച് സെമിനാറും പച്ചക്കറിവിത്തുകളുടെ വിതരണവും സംഘടിപ്പിച്ചു.വികാരി ഫാ.ആന്റണി കിഴക്കേവീട്ടിൽ സെമിനാർ ഉത്ഘാടനം ചെയ്തു.മാതൃവേദി പ്രസിഡന്റ് സാലിമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പിതൃവേദി പ്രസിഡന്റ് ജോഷി കൊല്ലാപുരം പച്ചക്കറിവിത്തുകളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു.കെ എൽ എം കോർഡിനേറ്റർ ജോസഫ് ജോസഫ് കാഞ്ഞിരത്തുംമൂട്ടിൽ ആമുഖ സന്ദേശം നൽകി.സെക്രട്ടറി സുനിൽ കളത്തിപറമ്പിൽ, മാതൃ-പിതൃവേദി സെക്രട്ടറിമാരായ സെബാസ്റ്റ്യൻ സ്രാങ്കൻ, ജോസി ജെറി പുത്തൻ പറമ്പ് എന്നിവർ സംസാരിച്ചു.ചങ്ങനാശ്ശേരി അതിരൂപത പി ആർ ഒ അഡ്വ.ജോജി ചിറയിൽ സെമിനാർ നയിച്ചു.
തൊഴിലാളികൾക്ക് സെമിനാറും പച്ചക്കറിവിത്തു വിതരണവും നടത്തി”
