തെറ്റിന്റെയും പാപത്തിന്റെയും വഴിയിലൂടെ നടന്ന് ദൈവത്തിൽ നിന്ന് അകന്നു ജീവിച്ച പൗലോസിന്റെ ജീവിതത്തിൽ വന്ന മാറ്റത്തിന് കാരണം താൻ ഇതുവരെ നടന്ന പാപത്തിന്റെ വഴികളെ ഉപേക്ഷിച്ച് ദൈവത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുവാനായി ആരംഭിച്ചു എന്നതാണ്. ജീവിതത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള വേദനകളേയും കുറവുകളേയും മറക്കുവാനായിട്ട് നമുക്ക് സാധിക്കുന്നില്ല എന്നതാണ് നമ്മുടെ ജീവിത പരാജയത്തിന് കാരണം എന്ന് പൗലോസിന്റെ ജീവിതത്തിലൂടെ അവിടുന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിൽ ഇന്നോളം നടന്ന പാപത്തിന്റെ വഴികളെ ഉപേക്ഷിച്ച് ഈശോയെ നോക്കി ജീവിത യാത്ര സന്തോഷത്തോടെ മുന്നോട്ട് നയിക്കുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ