ന്ധ്രപ്രദേശ് വിഭജിക്കപ്പെട്ടതിനെ ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയായി വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ശ്രീ ESL നരസിംഹൻ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. 175 അംഗ നിയമസഭയിൽ 151 സീറ്റുകളാണ് ജഗൻമോഹൻ റെഡ്ഡിയുടെ പാർട്ടിയായ YSR കോൺഗ്രസ് കരസ്ഥമാക്കിയത്. പലവിധ കേസുകളിൽ പെടുത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബാഹുബലി എന്ന കഥാപാത്രത്തോട് ആണ് അദ്ദേഹം ഉപമിക്കപ്പെടുന്നത്.


തികഞ്ഞ ക്രിസ്തീയ വിശ്വാസിയായ അദ്ദേഹം തന്നെ ദ്രോഹിച്ച എല്ലാവരോടും ഹൃദയപൂർവം ക്ഷമിക്കുന്നു എന്ന് വിവിധ ഇൻറർവ്യൂകളിൽ പ്രസ്താവിച്ചിരുന്നു. സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനാ താൻ എല്ലാദിവസവും ചൊല്ലാറുണ്ടെന്നും മറ്റുള്ളവരോട് കമിക്കാതെ ദൈവം തന്നോട് ക്ഷമിക്കില്ലെന്ന് തനിക്ക് യഥാർത്ഥമായ ബോധ്യമുണ്ടെന്നും അദ്ദേഹം ഇൻറർവ്യൂൽ പ്രസ്താവിച്ചിരുന്നു. താൻ എല്ലാദിവസവും ബൈബിൾ വായിക്കുമെന്നും ബൈബിളിലെ പ്രമാണങ്ങൾക്ക് അനുസരിച്ചാണ് ജീവിക്കാൻ പരിശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. . അദ്ദേഹം ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ആണ്അധികാരമേറ്റത്. ബൈബിളിൽ തൊട്ട് ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്.