അമേരിക്കയിൽ അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ക്രിസ്റ്റൺ ഗില്ലിബ്രാൻഡ് എന്ന വനിതാ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത് കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെ വിമർശിച്ചുകൊണ്ടാണ്. പൗരോഹിത്യം, ലൈംഗികത, ഗർഭഛിദ്രം എന്നിവയെപ്പറ്റിയുള്ള സഭാ പ്രബോധനങ്ങളെ അവർ പ്രഭാഷണങ്ങളിലും അഭിമുഖങ്ങളിലും ശക്തമായി വിമർശിക്കുകയാണ്.
താൻ ഒരു കത്തോലിക്കാ വിശ്വാസനിയാണെങ്കിലും കത്തോലിക്കാ സഭയുടെ എല്ലാ പ്രബോധനങ്ങളുമായി ഒത്തു പോകുവാൻ തനിക്ക് സാധിക്കില്ല എന്ന് അവർ പ്രസ്താവിക്കുന്നു. താൻ ഗർഭചിദ്രം സ്വവർഗ്ഗ ലൈംഗികത എന്നീ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു, സഭയേയും രാഷ്ട്രത്തെയും തമ്മിൽ ബന്ധപ്പെടുവാൻ താൻ ആഗ്രഹിക്കുന്നില്ല അവർ വ്യക്തമാക്കി.