ആലപ്പുഴ: ആലപ്പുഴയിൽ വൻ കവർച്ച. വള്ളിക്കുന്നത്ത് വീട് കുത്തിത്തുറന്ന് 60 പവൻ സ്വർണം കവർന്നു. പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് മോഷണം നടന്നത്. മുൻ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.