കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ൽ വി​ജി​ല​ൻ​സ് കേ​സെ​ടു​ക്കും. കേ​സി​ന് ശു​പാ​ർ​ശ ചെ​യ്യു​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൈ​മാ​റും.

ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ഈ​യാ​ഴ്ച ത​ന്നെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ​യാ​വും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. കി​റ്റ്കോ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ക​രാ​റു​കാ​രി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ജി​ല​ൻ​സ് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഗ​ര്‍​ഡ​റു​ക​ളി​ല്‍ നി​ര​വ​ധി വി​ള്ള​ലു​ക​ള്‍ ഉ​ള്ള​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രുന്നു