എടത്വ: നോമ്പ് കാലത്ത് മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സൈക്കിള്‍. പച്ച ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ നോയിമ്പ് കാലത്ത് മുടങ്ങാതെ എല്ലാ ദിവസവും പള്ളിയിലെത്തിയ 17 കുട്ടികള്‍ക്കാണ് സൈക്കിള്‍ ലഭിച്ചത്. പള്ളിയില്‍ നിന്ന് സ്ഥലം മാറി പോകുന്ന വികാരി ഫാ. ആന്റണി നെരയത്തും അസി. വികാരി ഫാ. സക്കറിയാസ് ഇരുപതിലും ചേര്‍ന്നാണ് ഇവര്‍ക്കായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ സൈക്കിള്‍ വിതരണം ചെയ്തത്. യാത്രയയപ്പ് സമ്മേളനത്തിന് എസ് എബിഎസ് കോണ്‍വന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സ് ഇരുപതില്‍ അധ്യക്ഷത വഹിച്ചു. പി.കെ. ആന്റണി, അതിരമ്പുഴ സെന്റ് അലോഷ്യസ് പ്രധാന അധ്യാപകന്‍ ടോം ജെ. കൂട്ടക്കര, സി.ടി. വര്‍ഗീസ്, തോമസ് ഫ്രാന്‍സിസ്, ജയിംസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു.
എടത്വാ വാര്‍ത്തകള്‍ അറിയാൻ
താഴത്തെ ലിങ്കില്‍
ക്ലിക്ക് ചെയ്യു
ജോയിൻ ചെയ്യു https://chat.whatsapp.com/IkmdLpu5egTFuzQjgTK9KG