ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലി. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ്റ്റ്ലി കത്തുനൽകി.
തന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഉത്തരവാദിത്വങ്ങളൊന്നും ഏൽപ്പിക്കരുതെന്നാണ് ജയ്റ്റ്ലി ആവശ്യപ്പെട്ടിരിക്കുന്നത്. ജയ്റ്റ്ലി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കത്തിന്റെ പകർപ്പും ജയ്റ്റ്ലി ട്വീറ്റ് ചെയ്തു.