യുവജനങ്ങൾ ആശയസമ്പന്നരും ലക്ഷ്യബോധ്യമുള്ളവരുമാകണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. കെസിവൈഎമ്മിന്റെ ഈ വർഷത്തെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസമൂല്യങ്ങളിൽ അടിയുറച്ചു ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിക്കാൻ യുവജനങ്ങൾക്കു സാധിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷനായി. അതിരൂപത ഡയറക്ടർ ഫാ. ഡിറ്റോ പോൾ, സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി. ബാബു, അതിരൂപത പ്രസിഡന്റ് സാജൻ ജോസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. റെനാൾഡ് പുലിക്കോടൻ, ആനിമേറ്റർ സിസ്റ്റർ റ്റീനാമരിയ, അതിരൂപത ജനറൽ സെക്രട്ടറി സാജൻ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന-അതിരൂപത ഭാരവാഹികൾ നേതൃത്വം നൽകി.