തിരുവനന്തപുരം: വരുന്ന അധ്യയനവർഷം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം അധിക സീറ്റ് വർധിപ്പിച്ച് സർക്കാർ ഉത്തരവായി. സർക്കാരിന് അധിക സാന്പത്തിക ബാധ്യത വരാത്ത വിധത്തിലായിരിക്കണം ഇത്.
വർധിപ്പിക്കുന്ന സീറ്റുകളിലേക്ക് നിലവിലുള്ള വ്യവസ്ഥകൾ പ്രകാരമായിരിക്കും പ്രവേശനമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. അണ് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ സീറ്റ് വർധനയില്ല. പഠിതാക്കളില്ലാത്ത സർക്കാർ ഹയർ സെക്കൻഡറി ബാച്ചുകൾ വിദ്യാർഥികളുള്ള ജില്ലയിലെയോ ജില്ലയ്ക്കു പുറത്തോ ഉള്ള സ്കൂളുകളിലേക്കു മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ചു ശിപാർശ സമർപ്പിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറെ ചുമതലപ്പെടുത്തി. കഴിഞ്ഞ വർഷം ഇങ്ങനെ പത്തു ബാച്ചുകൾ മാറ്റി സ്ഥാപിച്ചിരുന്നു.