വാഴ്സോ: അർബുദബാധയെത്തുടർന്ന് മരണാസന്നനായി ആശുപത്രിക്കിടക്കയിൽ കഴിഞ്ഞ ബ്രദർ മൈക്കിൾ ലോസിനു സാന്ത്വന സ്പർശമായി പൗരോഹിത്യപട്ടം.
പോളണ്ടിലെ വാഴ്സോയിലെ കാൻസർ ഹോസ്പിറ്റലിലെത്തിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ അനുമതിയോടെ സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ് എന്ന സന്യാസ സമൂഹാംഗമായ ബ്രദർ മൈക്കിളിന് വാഴ്സോ-പ്രാഗ് രൂപത ബിഷപ് മറെക് സോളാർസിക്ക് പൗരോഹിത്യ പട്ടം നൽകിയത്. തിരുപ്പട്ട സ്വീകരണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മേജർ സെമിനാരി വിദ്യാർഥിയായ മൈക്കിളിന് ഒരുമാസം മുന്പാണ് അർബുദ ബാധ സ്ഥിരീകരിച്ചത്. മരിക്കും മുന്പ് ഒരു തവണ വിശുദ്ധകുർബാന അർപ്പിക്കാൻ അവസരം തരണമെന്ന മൈക്കിളിന്റെ പ്രാർഥന സഫലമാക്കാൻ രൂപതാ അധികൃതർ ഫ്രാൻസിസ് മാർപാപ്പയെ സമീപിച്ചു. മാർപാപ്പയുടെ അനുവാദത്തോടെ ഡീക്കൻ പട്ടവും പൗരോഹിത്യപട്ടവും ഒന്നിച്ചു നല്കുകയായിരുന്നു.