നാലുകോടി: സെന്റ് തോമസ് ഇടവക KLM തിരുകുടുംബം യൂണിറ്റിന്റ് 10-ാം വാർഷികം അതിരൂപതാ ഡയറക്ടർ ഫാ.ജോസ് പുത്തൻചിറ ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ജോബ് ജോസഫ് കാലായിൽ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ആന്റണി കിഴക്കേവീട്ടിൽ അനുഗ്രഹ പ്രഭാഷണവും അസി.ഡയറക്ടർ ഫാ.തോമസ് തുരുത്തുമാലിൽ പ്രോജക്ട് ഉത്ഘാടനവും നിർവ്വഹിച്ചു. ചെയ്തു.പാസ്റ്ററൽ കൗൺസിൽ അംഗം ജോഷി കൊല്ലാപുരം ആമുഖ സന്ദേശം നൽകി സെക്രട്ടറി ജോസഫ് ജോസഫ് കാഞ്ഞിരത്തുംമൂട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു.ജോമി ജോർജ്ജ് കിഴക്കേക്കുറ്റ്, സ്കറിയാ വർഗ്ഗീസ് പടിഞ്ഞാറെക്കുറ്റ് എന്നിവർ സംസാരിച്ചു. ഡോ.സൂസൻ മാത്യു ക്ലാസ് എടുത്തു.