സഭയ്ക്ക് ഒരിക്കലും നിശ്ചലയായി നിൽക്കുവാൻ സാധിക്കുകയില്ല കാരണം പരിശുദ്ധാത്മാവ് അവളെ ചരിത്രത്തിന്റെ പാതകളിലൂടെ നയിച്ചു കൊണ്ടിരിക്കുന്നു. ആത്മാവിന്റെ ദാനങ്ങളെ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയങ്ങൾ തുറക്കണം. ഇതിനായി കർത്താവ് നമ്മെ നിരന്തരം ക്ഷണിക്കുന്നു. സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾ പരിശുദ്ധാത്മാവിനാൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ആത്മാവ് ഉദ്ധിതനായ മിശിഹായെ സജീവമായി നമ്മുടെ ഇടയിൽ നിലനിർത്തുന്നു. കുരിശുകളുടെ യും സഹനങ്ങളുടെയും നിമിഷങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ല മിശിഹാ വാഗ്ദാനം ചെയ്ത സഹായകനായ പരിശുദ്ധാത്മാവ് നമ്മോടുകൂടെയുണ്ട് .സ്ലീഹ ന്മാരെ സഹായിച്ച ആദ്യ പരിശുദ്ധാത്മാവ് നമ്മളെയും പ്രേക്ഷിത ദൗത്യത്തിൽ സഹായിക്കുകയും സുവിശേഷം ലോകമെങ്ങും അറിയിക്കുവാൻ ആയി നമ്മോടൊപ്പം സഹവസിക്കുകയും ചെയ്യുന്നു. മെയ് 26ന് ഞായറാഴ്ച നടത്തിയ പ്രഭാഷണത്തിലാണ് മാർപാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.