കൊച്ചി: ബ്രോഡ്വേ മാർക്കറ്റിലെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് വിവരം. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ കടകളിൽ നിന്നും സമീപ പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. ഭദ്ര ടെക്സ്റ്റയിൽസ് എന്ന മൊത്തവിതരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നു നിലയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചെന്നാണ് വിവരം.