ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച മ​ധ്യ​ദൂ​ര ക​ര–​വ്യോ​മ മി​സൈ​ലാ​യ ആ​കാ​ശ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ വി​ജ​യ​ക​രമാ​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ഇ​ത്. ആ​കാ​ശ്-1 എ​സ് മി​സൈ​ലി​ന്‍റെ പു​തി​യ പ​തി​പ്പാ​ണ് പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ഭാ​ഗം പ​രീ​ക്ഷി​ച്ച​ത്.

എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും പ്ര​യോ​ഗി​ക്കാ​വു​ന്ന മ​ൾ​ട്ടി ഡ​യ​റ​ക്‌​ഷ​ണ​ൽ സി​സ്റ്റ​മാ​ണ് ആ​കാ​ശ് മി​സൈ​ലി​നു​ള്ള​ത്. ഏ​ക​ദേ​ശം 75 കി​ലോ​ഗ്രാം ഭാ​രം വ​ഹി​ച്ച് കു​തി​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​കാ​ശി​ന്‍റെ നീ​ളം 5.8 മീ​റ്റ​റാ​ണ്. 2.5 മാ​ക് (ശ​ബ്ദ​ത്തി​ന്‍റെ ഇ​ര​ട്ടി വേ​ഗം) ആ​ണ് ആ​കാ​ശി​ന്‍റെ വേ​ഗം