തിരുവനന്തപുരം: നിയമസഭയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച എംപിമാരെ കൈയോടെ “പിടികൂടി’യെന്ന് ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് രാവിലെയാണ് അനുയായികളിലും മറ്റും ചിരിപടർത്തി ഷാഫിയുടെ പോസ്റ്റെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയം സ്വന്തമാക്കിയ മൂന്ന് സിറ്റിംഗ് എംഎൽഎമാർക്കൊപ്പമുള്ള ചിത്രമാണ് ഷാഫി ഈ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത്. ഹൈബി ഈഡൻ, കെ.മുരളീധരൻ, അടൂർ പ്രകാശ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ഷാഫി ഫേസ്ബുക്കിൽ പങ്കുവച്ചത്