തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനോട് വിശദീകരണം തേടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റെ വിശദീകരണം കിട്ടിയശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിലാണ് കുറവ്. 40 കിലോ സ്വർണവും 100 കിലോ വെള്ളിയുടേയും കുറവാണ് കണ്ടെത്തിയത്. സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്കു മാറ്റിയതിലും രേഖകളില്ല.
ഇതേതുടർന്നു തിങ്കളാഴ്ച ശബരിമല സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുക.