ഫാദര്‍ സെബാസ്റ്റ്യന്‍ കൂടപ്പാട’് ഒസിഡി
പ്രോവിന്‍ഷ്യാള്‍, മലബാര്‍ പ്രൊവിന്‍സ്

യേശുവിനോടുള്ള അഗാധമായ സ്‌നേഹം മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച വന്ദ്യ വൈദികന്‍. സുവിശേഷത്തിനായി സ്വന്തം ജീവിതം സമര്‍പ്പിച്ച ഈ ധന്യാത്മാവിന്റെ വിശുദ്ധിയെ ജനം അവരുടെ ഹൃദയത്തിന്റെ ഭൂപടത്തില്‍ അടയാളപ്പെടുത്തി. മുതിയാവിള വല്യച്ചന്‍ എന്ന് അവര്‍ സ്‌നേഹപൂര്‍വം വിളിച്ച ദൈവദാസന്‍ അദെയോദാത്തൂസ് ഒസിഡി കേരള സഭ കണ്ടതില്‍വച്ച് മഹാനായ മിഷനറിയായിരുന്നു. ദേശത്തിനും, ഭാഷയ്ക്കും, റീത്തുകള്‍ക്കും ജാതീയതയ്ക്കും അതീതമായി, മനുഷ്യഹൃദയങ്ങളില്‍ ദൈവസ്‌നേഹത്തിന്റെ വിത്ത് വിതയ്ക്കാന്‍ കഴിഞ്ഞ ക്രാന്തദര്‍ശിയായിരുന്നു ഈ ദൈവദാസന്‍.

സീറോ മലബാര്‍, ലത്തീന്‍ റീത്തുകളിലെ ഇടവകകളില്‍ തന്റെ സ്‌നേഹസാമീപ്യംകൊണ്ട് ആത്മീയ പ്രകാശം പരത്തുവാന്‍ ഈ പുണ്യാത്മാവിനു കഴിഞ്ഞു. അദെയോദാത്തൂസ് അച്ചന്റെ മിഷന്‍ തീക്ഷ്ണതയും വിശുദ്ധമായ ജീവിതവും തിരിച്ചറിഞ്ഞാണ് മേലധികാരികള്‍ അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് അയച്ചത്. മുപ്പത്തൊന്നാം വയസ്സില്‍ തിരുവനന്തപുരം കാര്‍മ്മെല്‍ ഹില്‍ ആശ്രമത്തിന്റെ പടികള്‍ ചവിട്ടിയ ഈ വൈദികന്‍ തന്റെ അവസാന ശ്വാസം വരെയും ക്രിസ്തുവിനോടുള്ള നിതാന്തമായ സ്‌നേഹത്താല്‍ എരിഞ്ഞ് അനേകര്‍ക്ക് ആത്മീയ ജ്യോതിസായി. 1927 നവംബര്‍ 27-ന് കേരളത്തിലെത്തിയ അദ്ദേഹം ഒക്‌ടോബര്‍ 1968 ഒക്‌ടോബര്‍ 20-ന് ‘ദെയോഗ്രാസിയാസ്’ (ദൈവത്തിനു നന്ദി) എന്നു പറഞ്ഞ് സ്വര്‍ഗ്ഗത്തിലേക്ക് പോകു നിമിഷംവരെയും കര്‍മ്മയോഗിയായ ഒരു മിഷനറിയായി ഈ ഭൂമിയില്‍ ജീവിച്ചു.

കര്‍മ്മെലീത്ത ചൈതന്യത്തിന് ലേശവും മങ്ങലേല്‍ക്കാത്തവിധം, പ്രാദേശിക മിഷന്‍ പ്രവര്‍ത്തനങ്ങളില്‍, അദ്ദേഹം കര്‍മ്മനിരതനായി. ജനങ്ങളുടെ ആദ്ധ്യാത്മിക രൂപീകരണത്തില്‍ അദ്ദേഹം ശ്രദ്ധാലുവായി. തന്റെ കഠിനാദ്ധ്വാനംകൊണ്ട് മലയാളഭാഷ എളുപ്പത്തില്‍ സ്വായത്തമാക്കിയ അദ്ദേഹം, ജനഹൃദയങ്ങളില്‍ ജീവിക്കുന്ന വിശുദ്ധനാകാന്‍ അധികം സമയം വേണ്ടിവന്നില്ല. മലബാര്‍ സെമി പ്രോവിന്‍സ് സ്വതന്ത്ര യൂണിറ്റായി. പുതിയ ക്രമീകരണം വന്നതോടെ, വിദേശീയരായ മിഷനറിമാര്‍ മിക്കവരും സ്വന്തം നാട്ടിലേക്ക് മടങ്ങി.

എന്നാല്‍ നാട്ടുകാരോടും നാടിനോടുമുള്ള സ്‌നേഹം ഹൃദയത്തില്‍ സൂക്ഷിച്ച ഫാദര്‍ അദെയോദാത്തൂസ് തന്റെ ജീവിതം ഇവിടെ തുടരാന്‍ തീരുമാനിച്ചു. അദെയോദാത്തൂസ് അച്ചന്‍ തിരുവനന്തപുരം രൂപതയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ ചെലവഴിച്ചു. അന്നത്തെ ബിഷപ്പായിരുന്ന വിന്‍സെന്റ് ദെരേരാ തിരുമേനി അദെയോദാത്തൂസച്ചനെ മുതിയാവിള ഇടവകയിലെ വികാരിയായി നിയമിച്ചു. കര്‍മ്മനിരതവും, ത്യാഗോജ്ജ്വലവും ഫലസമൃദ്ധവുമായ മിഷന്‍ പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളെ അദ്ദേഹം കീഴടക്കി. സ്‌നേഹനിധിയായ ആ വല്യച്ചനെ ജനം മുതിയാവിള വല്യച്ചനെ് സ്‌നേഹപൂര്‍വ്വം വിളിച്ചു.

ഏതൊരു വൈദികനും മാതൃകയാക്കേണ്ട സുകൃതത്തിന്റെയും സഹനത്തിന്റെയും പ്രവര്‍ത്തനശൈലി. മുതിയാവിളയുടെ കീഴില്‍ ഇരുപതോളം സ്റ്റേഷനുകളുണ്ടായിരുന്നു. അവരുടെ ആത്മീയ കാര്യങ്ങള്‍ക്കായി കാല്‍നടയായും സൈക്കിളിലും അവിടങ്ങളലെത്തി. കൈയില്‍ ഒരുവടി, തോളില്‍ ഭാരമുള്ള സഞ്ചി, തവിട്ടു നിറത്തിലുള്ള ളോഹ, നരച്ച് നീണ്ട താടി, കൊച്ചുമക്കളെയെ് സ്‌നേഹപൂര്‍വ്വമുള്ള വിളി’ വാല്‍സല്യനിധിയായ ഈ പിതാവിനെ പഴയ തലമുറ ഇും ഓര്‍ക്കുന്നു.

അന്ന് ഏറ്റവും ദൈര്‍ഘ്യമുള്ളതും ക്ലേശകരവുമായ രണ്ടു പ്രദേശങ്ങള്‍ കുടിയേറ്റ മേഖലകളായ മായവും അമ്പൂരിയുമായിരുന്നു. 1930-കളില്‍ ഇവിടേയ്ക്ക് കുടിയേറിയ ഒരു ജനതയുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഈ ധന്യാത്മാവ് കര്‍മ്മനിരതനായി. പുല്ലുമേഞ്ഞ ഷെഡുകളില്‍ ദിവ്യബലിയര്‍പ്പിച്ചു; രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അജപാലനദൗത്യം നിര്‍വഹിച്ചുകൊണ്ട് സ്‌നേഹനിധിയായ ഈ പിതാവ് അവരുടെ ആത്മീയ കാവല്‍ദൂതനായി.

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മായം, അമ്പൂരി, പ്രദേശങ്ങളില്‍ സുവിശേഷവേല ചെയ്ത ഈ പുണ്യാത്മാവ്
തിരുവനന്തപുരം പ്രദേശത്തുള്ള സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ പങ്കുവഹിച്ചു. അമ്പൂരി, മായം, വാവോട്, മുതിയാവിള, കൊളവുപാറ ഈ പ്രദേശങ്ങളിലെല്ലാം ഈ പുണ്യാത്മാവ് തന്റെ ആത്മീയ വിശുദ്ധിയുടെ വെളിച്ചം പകര്‍ന്നു കടുപോയി. ഇവിടത്തെ ദൈവജനം കര്‍മ്മനിരതനായ ഈ കര്‍മ്മെലീത്താ സന്യാസിയെ എന്നും നെഞ്ചിലേറ്റുന്നു.

1968 ഒക്‌ടോബര്‍ 20ന് സ്വര്‍ഗീയ സന്നിധിയിലേക്ക് അദെയോദാത്തൂസ് അച്ചന്‍ യാത്രയായി. 50 വര്‍ഷങ്ങള്‍ക്കുശേഷവും അദ്ദേഹത്തിന്റെ വിശുദ്ധിയുടെ കൃപ സമാനതകളില്ലാതെ ദൈവജനത്തിനു അനുദിനം അനുഭവവേദ്യമാകുന്നു. ദൈവദാസപദവിയിലേക്ക് ഉയിര്‍ത്തപ്പെട്ട ഈ ധന്യാത്മാവ് അള്‍ത്താര വണക്കത്തിനായി ഉയര്‍ത്തപ്പെടുന്ന നാളുകള്‍ക്കായി പ്രാര്‍ത്ഥനാപൂര്‍വം നമുക്ക് കാത്തിരിക്കാം.