ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴമേറുന്നു. ഒൻപത് മുൻ മുഖ്യമന്ത്രിമാരാണ് ഇത്തവണ പരാജയപ്പെട്ടത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റത്തും പാർട്ടിക്കു വലിയ തിരിച്ചടിയാണ്.
മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദിക്ഷിത് ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് പരാജയം നൂകർന്നത്. ബിജെപിയുടെ മനോജ് തിവാരിയോടാണ് ഷിലാ ദിക്ഷിത് പരായപ്പെട്ടത്.
ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭൂപിന്ദർ സിംഗ് ഹൂഡ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിംഗ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശിൽ കുമാർ ഷിണ്ഡെ, മേഘാലയ മുഖ്യമന്ത്രിയായിരുന്ന മുഗൾ സാഗ്മ, കർണാടക മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്ലി, അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി നബം ടുകി, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാൻ തുടങ്ങിയവരാണ് പരാജയപ്പെട്ടത്.<