വ്യാജരേഖ കേസ് അസ്ഥിരപ്പെടുത്തുന്നതിന് വേണ്ടി ഫാ.പോൾ തേലക്കാടും, ബിഷപ്പ് ജേക്കബ് മനത്തോടത്തും കൊടുത്ത ഹർജി തുടർ വാദം കേൾക്കുന്നതിന് വേണ്ടി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഈ കേസിൽ ഇന്ന് സർക്കാരിനോട് അന്വേഷണത്തിന്റെ പുരോഗതി രേഖാമൂലം അറിയിക്കണമെന്ന് പറഞ്ഞിരുന്നു. ഇതിനിടയിൽ പരാതിക്കാരനായ ഫാ.ജോബി മാപ്രകാവിലിന്റെ അഭിഭാഷകനായ അഡ്വ.ജോൺ വർഗ്ഗീസ് രണ്ടാം പ്രതിയും മറ്റുള്ളവരും ചേർന്ന് പത്രസമ്മേളനം നടത്തിയത് ശ്രദ്ധയിൽപ്പെടുത്തി. പത്രം കണ്ട് ബഹുമാനപ്പെട്ട കോടതി “എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന്” ചോദിച്ചു. മെത്രാൻ സിനഡിന്റെ നിർദ്ദേശം കേസ് ഗൗരവമായി അന്വേഷിക്കണമെന്നാണ് എന്ന് അഭിഭാഷകൻ പറഞ്ഞു.
വ്യാജരേഖ കേസ് :- ഫാ. പോൾ തേലക്കാടിന്റെ ഹർജി മാറ്റിവെച്ചു
