നിത്യജീവൻ നേടുവാനുള്ള ആഗ്രഹവും അതിനായുള്ള പരിശ്രമവും ഏറ്റവും കൂടുതൽ നടക്കുന്ന ഒരു ലോകത്തിൽ നാം ഇന്ന് ജിവിക്കുമ്പോൾ ഈശോയുടെ ഇന്നത്തെ വചനം നമ്മെ ഒത്തിരിയേറെ ചിന്തിപ്പിക്കേണ്ടതാണ്. ഒത്തിരി വലിയ കാര്യങ്ങൾ ചെയ്യുന്നതല്ല മറിച്ച് ദൈവത്തിൽ വിശ്വസികുകയും അവന്റെ വചനം കേൾക്കുകയും ചെയ്യുന്നവനാണ് നിത്യജീവൻ നേടാൻ സാധിക്കുക എന്ന് ഈശോ വചനത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നു. ദൈവത്തിൽ ആഴമായി വിശ്വസിച്ചു കൊണ്ട് അവന്റെ വചനമനുസരിച്ച് ജീവിച്ച് നിത്യജീവൻ നേടുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ