LokSabha Election 2019
🔴 Live Updates
10:30 മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തു യുഡിഎഫ് മുന്നിൽ
10 : 28 ബംഗാളിൽ ഒരിടത്തും സിപിഎമ്മിന് ലീഡില്ല
10 : 28 കർണാടകയിൽ ബിജെപിക്ക് വൻ മുന്നേറ്റം. 23 സീറ്റിൽ ബിജെപി സ്ഥാനാർഥികൾ മുന്നിൽ. കോൺഗ്രസ്-ദൾ സഖ്യം ലീഡ് ചെയ്യുന്നത് അഞ്ച് സീറ്റിൽ മാത്രം.
10 : 25 രാജ്യത്താകെ ഇടത് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത് നാല് മണ്ഡലങ്ങളിൽ മാത്രം
10 : 24 മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് അരലക്ഷത്തിന്‍റെ ലീഡ്
10 : 23 കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ല. തിരുവനന്തപുരത്ത് മാത്രം രണ്ടാമത്
10 : 21 യുപിയിൽ എസ്പി-ബിഎസ്പി സഖ്യത്തിന് കനത്ത തിരിച്ചടി. ബിജെപി തേരോട്ടം തുടരുന്നു
10 : 16 ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൈഎസ്ആർ കോൺഗ്രസിന്‍റെ മുന്നേറ്റം
10 : 15 വൈ.എസ്.ജഗൻമോഹൻ റെഡ്ഡി അധികാരത്തിലേക്ക്
10 : 15 ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് തരംഗം
10 : 14 അമേഠിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. രാഹുൽ ഗാന്ധിക്ക് നേരിയ ലീഡ്
10 : 12 രാജ്യം വീണ്ടും മോദി ഭരണത്തിലേക്ക്
10 : 10 തിരുവനന്തപുരത്ത് തരൂരിന്‍റെ ലീഡ് അയ്യായിരം കടന്നു
10 : 10 19 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ. എൽഡിഎഫ് ലീഡ് ആലപ്പുഴയിൽ മാത്രം
10 : 09 പാലക്കാട്ട് എം.ബി.രാജേഷിന് അപ്രതീക്ഷിത തിരിച്ചടി. ശ്രീകണ്ഠൻ കാൽലക്ഷം വോട്ടിന് മുന്നിൽ
10 : 07 രാഹുൽ ഗാന്ധി വയനാട്ടിൽ പുതുചരിത്രം രചിക്കുന്നു. ലീഡ് അറുപതിനായിരത്തിലേക്ക്
10 : 05 ആലപ്പുഴയിൽ വീണ്ടും എൽഡിഎഫ് മുന്നേറ്റം. എ.എം.ആരിഫ് ലീഡ് തിരിച്ചുപിടിച്ചു
10 : 04 ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി മുന്നേറ്റം. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി തരംഗം
10 : 03 വടകരയിൽ കെ.മുരളീധരന്‍റെ ലീഡ് 1,000 ആയി കുറഞ്ഞു
10 : 02 എറണാകുളത്ത് ഹൈബിയുടെ ലീഡ് 20,000 കടന്നു
09 : 56 പി.സി.ജോർജിന്‍റെ പൂഞ്ഞാറിൽ കെ.സുരേന്ദ്രൻ മൂന്നാമത്
09 : 53 കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നു