ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 94-ാം ചരമവാർഷികാചരണം 25 മുതൽ ജൂണ്‍ ഒന്നുവരെ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടത്തും.25ന് ഉച്ചകഴിഞ്ഞ് 3.30ന് കബറിട പള്ളിയിൽ ആരാധന, 4.30ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. ജോണ്‍ പള്ളിക്കാവയലിൽ. 26ന് വൈകുന്നേരം നാലിന് ആരാധന, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം റവ.ഡോ. മാണി പുതിയിടം. 27മുതൽ 29വരെ തീയതികളിൽ ഉച്ചകഴിഞ്ഞ് 3.30ന് ആരാധന, 4.30ന് വിശുദ്ധ കുർബാന. ഫാ. തോമസ് മണ്ടി വി.സി, റവ. ഡോ. ഷീൻ പാലയ്ക്കാതടത്തിൽ, ഫാ. റോയി കണ്ണൻചിറ സിഎംഐ എന്നിവർ ശുശ്രൂഷകൾക്ക് കാർമികരായിരിക്കും.30ന് ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരി പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിൽ നിന്നു ചെറുപുഷ്പമിഷൻലീഗിന്റെയും ആരാധനാസന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിൽ മെത്രാപ്പോലീത്തൻ പള്ളിയിലെ മാർ കുര്യാളശേരിയുടെ കബറിടത്തിങ്കലേയ്ക്ക് തീർഥാടനം നടക്കും. പാറേൽ പള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് ഉദ്ഘാടനം ചെയ്യും. സന്ദേശനിലയം ഡയറക്ടർ ഫാ. ജോബിൻ പെരുന്പളത്തുശേരി ഫ്ളാഗ് ഓഫ് ചെയ്യും. തീർഥാടനം മെത്രാപ്പോലീത്തൻപള്ളിയിൽ എത്തിച്ചേരുന്പോൾ വികാരി ഫാ. കുര്യൻ പുത്തൻപുര, സിസ്റ്റർ തെരേസാ നടുപ്പടവിൽ എസ്എബിഎസ് എന്നിവർ ചേർന്ന് സ്വീകരിക്കും. 4.30ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. മാർട്ടിൻ വെള്ളിയാംകുളം. 31ന് ഉച്ചകഴിഞ്ഞ് 3.30ന് ആരാധന, 4.30ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. മാത്യു അരയത്തിനാൽ.
മാർ തോമസ് കുര്യാളശേരിയുടെ ചരമവാർഷികദിനമായ ജൂണ്‍ ഒന്നിനു രാവിലെ ആറിന് വിശുദ്ധ കുർബാനയ്ക്ക് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. തോമസ് പ്ലാപറന്പിൽ, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. വർഗീസ് കിളിയാട്ടുശേരിൽ എന്നിവർ സഹകാർമികരായിരിക്കും. 7.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും. ഫാ. കുര്യൻ പുത്തൻപുര, ഫാ. ജോസഫ് കൊല്ലാറ എന്നിവർ സഹകാർമികരായിരിക്കും. 10.30ന് സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിൽ വിശുദ്ധകുർബാന അർപ്പിക്കും. ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ എന്നിവർ സഹകാർമികരായിരിക്കും. ഉച്ചക്ക് 12ന് നേർച്ചഭക്ഷണ വെഞ്ചരിപ്പും ബിഷപ്പ് മാർ കൊടകല്ലിൽ നിർവഹിക്കും.12.15ന് നടക്കുന്ന സമൂഹബലിക്ക് ചങ്ങനാശേരി അതിരൂപതാ വികാരിജനറാൾ മോണ്‍.തോമസ് പാടിയത്ത് മുഖ്യകാർമികനായിരിക്കും. ഫാ. തോമസ് തുന്പയിൽ, ഫാ. ആന്റണി കിഴക്കേവീട്ടിൽ, ഫാ. പീറ്റർ കിഴക്കയിൽ, ഫാ. ജോണ്‍ മഠത്തിപ്പറന്പിൽ, ഫാ. സെബാസ്റ്റ്യൻ മണ്ണാംതുരുത്തിൽ, ഫാ. ജോസഫ് തൂന്പുങ്കൽ എന്നിവർ സഹകാർമികരായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു ഫാ. ആന്റണി പനച്ചിങ്കലും വൈകുന്നേരം 4.30ന് ഫാ. ആന്റണി പോരൂക്കരയും വിശുദ്ധകുർബാന അർപ്പിക്കും.