സെമിനാരി കാരുടെ എണ്ണത്തിൽ റിക്കാർഡ് വർധനവുമായി അമേരിക്കൻ രൂപത. അമേരിക്കയിലെ phoenix രൂപതയിലാണ് സെമിനാരി കാരുടെ എണ്ണത്തിൽ റിക്കാർഡ് വർധനവ് ഉണ്ടായിരിക്കുന്നത്. 40 വൈദിക വിദ്യാർത്ഥികളാണ് ഈ രൂപയ്ക്ക് വേണ്ടി സെമിനാരികളിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. ഇത് രൂപതയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നമ്പരാണ് .എട്ടു വർഷങ്ങൾക്കു മുമ്പ് 20 സെമിനാരികാർ മാത്രമാണ് രൂപതയിൽ ഉണ്ടായിരുന്നത്. വിശ്വാസികളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ കൊണ്ടാണ് രൂപതയുടെ വൈദിക പരിശീലനം നടക്കുന്നത്.