2011ലെ census അനുസരിച്ചു
Hindu – 55%
Muslim – 27%
Christian – 18%

സിറോ മലബാർ സഭയുടെ ശക്തമായ സാന്നിധ്യമായ ചങ്ങനാശ്ശേരി അതിരൂപതകാരനാണ് ഞാൻ അതിനാൽ ആകാംഷയോടെ അന്വേഷിച്ചു ചങ്ങനാശ്ശേരി അതിരൂപതയിൽ എത്ര സിറോ മലബാർകാരുണ്ട്…. 3, 4 വർഷം മുൻപുള്ള കണക്കനുസരിച്ചു ചങ്ങനാശ്ശേരി അതിരൂപതയുടെ വൃഷ്ടി പ്രദേശത്തു 3,80,000 ‘catholic’ക്കർ ആണ് ഉള്ളത്.. മൊത്തം ജനം 91,90,000. ഏകദേശം 4% കത്തോലിക്കർ ആണ് ഈ അതിരൂപത പ്രദേശത്തിന് കീഴിൽ ഉള്ളത്. അതായത് ഏകദേശം 2% അടുത്ത് സിറോ മലബാർകാര് കാണും. (ചെറിയൊരു അപകടം മണക്കുന്നു…. )
(#courtesy: www.syromalabarchurch.in/diocese_details.php?id=8 )

മുകളിൽ കൊടുത്തിരിക്കുന്ന annual vital statistics report അനുസരിച്ചു വർഷാടിസ്ഥാനത്തിൽ മതം തിരിച്ചുള്ള list ഞാൻ ഒരോ വർഷത്തെയും എടുത്തു analyse ചെയ്തു എഴുതിയിരിക്കുന്നതാണ് താഴെ കൊടുത്തിരിക്കുന്നത്. ‘സത്യസന്തമായതു’ ആണ്. ഇതിൽ പ്രകാരം ചങ്ങനാശ്ശേരി അതിരൂപതയിൽ 1%ന് അടുത്തേക്ക് പോകുകയാണ്. വർഷം ഉണ്ടാകുന്ന കുട്ടികളുടെ നിരക്ക് 14%ൽ നിന്ന് thazhekkum…. എന്നാൽ മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ മറ്റ് മത വിഭാഗങ്ങളോട് ചേർന്നു പോകുന്ന നിരക്കാണ് നമ്മുടേത്.

ഇതിനെ കേരളത്തിൽ മൊത്തം ആയി കാണുക. ക്രിസ്ത്യാനികളുടെ അവസ്ഥ പരിതാപകരം.

2012ൽ 31.9% ആയിരുന്നു മുസ്ലിം കുട്ടികളുടെ ജനനനിരക്ക് അത് 2017 ആയപ്പോൾ 43% ആയി വർധിച്ചു.
” 11.1% വർധന ”

2012ൽ 38.9% ആയിരുന്നു ഹിന്ദു കുട്ടികളുടെ ജനനനിരക്ക് അത് 2017ആയപ്പോൾ 41.7% ആയി വർധിച്ചു.
” 2.8% വർധന ”

2012ൽ 18.6% ആയിരുന്നു ക്രിസ്ത്യൻ കുട്ടികളുടെ ജനനനിരക്ക് അത് 2017ആയപ്പോൾ 14.96% ആയി കുറഞ്ഞു.
“3.64% കുറവ് ”

(#courtesy: Annual vital statistics report gov. of kerala 2012 &2017)

മറ്റ് വിഭാഗങ്ങളുടെ കൂടുന്ന ജനനനിരക്ക് നമ്മുടെ വിഭാഗത്തിന്റെ കുറയുന്ന ജനനനിരക്ക് ആയി compare ചെയ്യുന്നതിനോടൊപ്പം data പ്രകാരം മരണനിരക്ക് മറ്റ് വിഭാഗങ്ങളോട് ചേർന്നുപോകുന്നതിനാൽ നമ്മുടെ ജന+സംഖ്യ അത്യധികം അപകടത്തിലേക്ക് ആണ് പോകുന്നത്.

ഇത് മറ്റുള്ളവരും മനസ്സിലാക്കിയിരിക്കുന്നു…

നമ്മുടെ നസ്രാണി സമൂഹത്തിന്റെ സഹോദരങ്ങൾ 260 പേര് ഇവിടെ തൊട്ട് അടുത്ത് തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ട് എത്ര മാധ്യമങ്ങൾ ഈ ദിവസം വരെ ഒരു ദിവസമെങ്കിലും മൊത്തത്തിൽ ഒരു മണിക്കൂർ എങ്കിലും റിപ്പോർട്ട്‌ ചെയ്തോ ഒരു ചാനൽ ചർച്ച എങ്കിലും… എന്നാൽ ഈ ദിവസങ്ങളിൽ ഞാൻ കണ്ടതാണ് പള്ളി തർക്കവും തുടർന്ന് ആലഞ്ചേരി പിതാവും ആയി ബന്ധപ്പെട്ടതും തുടർന്ന് ഫ്രാങ്കോ ബിഷപ്പും വാർത്തയിൽ വായിക്കുന്നത് അതിനെല്ലാം ചാനൽ ചർച്ചയും ഉണ്ട്.

പ്രവർത്തനം അല്ല…

പ്രവർത്തനങ്ങൾ കൊണ്ട് മാത്രം നമ്മൾ ശക്തിപ്പെടില്ല കാരണം ഈ നൂറ്റാണ്ടിലെ തന്നെ വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തിയ മുൻ കാല പാരമ്പര്യം ആണ് നമ്മൾക്കുള്ളത് എന്നിട്ട് എന്ത് നേടി.. പൊതു സമൂഹത്തിൽ വലിച്ചു കീറുന്നു… ഇതിന് അപ്പുറം ആയിരിക്കും വരും നാളുകളിൽ

പ്രത്യുല്പാദനം….

അംഗ ബലം ഉള്ളവനെ നിലനിൽപ്പുള്ളൂ.. അവനെതിരെ കൈ പോകാൻ ആരും മടിക്കും അവൻ ശക്തിപ്പെടും… കഴിഞ്ഞ തലമുറ അതിന് ഉദാഹരണം കാട്ടി തന്നിട്ട് കടന്നു പോയവരാണ്.

കർത്താവ് അവസാനം പറഞ്ഞിട്ട് പോയത്… നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം അറിയിച്ചു എല്ലാവരെയും സ്നാനപെടുത്തുക എന്നാണ്…. ഒരു വിജാതീയനെ എങ്കിലും സുവിശേഷം അറിയിച്ചു സ്നാനപെടുത്താൻ കഴിയുന്നില്ല… ഒരു 5 മക്കൾ കൂടുതൽ ഉണ്ടാകുകയാന്നെങ്കിൽ 5 പേരെ എങ്കിലും സ്നാനപെടുത്തി കർത്താവിന്റെ ഈലോകാന്ത്യാഭിലാഷത്തിൽ ഒന്ന് എങ്കിലും പ്രാവർത്തികമാക്കി എന്ന് ആശ്വസിക്കാം.

കൈ വിട്ടു പോയിട്ടില്ല… എന്നാൽ അതിക്രമിച്ചിരിക്കുന്നു.

(ഈ വിഷയം… ബന്ധപ്പെട്ടിരിക്കുന്നതു…. സാമ്പത്തിക ഭദ്രത, കുടുംബ സന്തോഷം, ആശ്രയം, വൃദ്ധ സദനം, കൗൺസിലിങ് സെന്റേഴ്സ്, വിശ്വാസം, ഏകാന്തത, കൂട്ടുകെട്ടിൽ നിന്ന് സഹോദര്യത്തിലേക്ക്, മാതാപിതാക്കൾ മക്കൾ ബന്ധം, പെണ്മക്കളുടെ സുരക്ഷിതത്വം,…. etc…Etc…പിന്നെ പുറത്ത് നിന്ന് ഒരുത്തനും തോണ്ടാൻ വരില്ല.. അത് കുടുംബത്തെ ആകട്ടെ സഭയെ ആകട്ടെ സമുദായത്തെ ആകട്ടെ… അത് ഏതു മാധ്യമങ്ങൾ ആയാലും മറ്റ് മത സാമുദായിക സംഘങ്ങൾ ആയാലും )

എല്ലാ വർഷവും കേരള govt. ഒരു റിപ്പോർട്ട്‌ ഇറക്കുന്നുണ്ട്
Annual vital statistics report
ചുമ്മാ നെറ്റിൽ അടിച്ചു കൊടുത്താൽ മതി… വർഷം തിരിച്ചു റിപ്പോർട്ട്‌ കിട്ടും

ഇത് 2017 ലെ റിപ്പോർട്ട്‌ ആണ് 👇
ഇതിൽ പേജ് 90ന് അടുത്തുള്ള പേജുകൾ ശ്രെദ്ധിക്കുക.

സത്യത്തിൽ ധാരാളം പഠനവിഷയമാക്കേണ്ട കാര്യങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ട്.

ശതമാന കണക്കിൽ മറ്റ് വിഭാഗക്കാരെക്കാളും ബഹുദൂരം മുൻപിലാണ് 30 വയസ് കഴിഞ്ഞു ആദ്യ കുഞ്ഞ് ഉണ്ടാകുന്ന നമ്മുടെ അമ്മമാരുടെ കണക്ക്.

ഇതിൽ നമ്മുടെ കുറയുന്ന കുട്ടികളുടെ എണ്ണവും അമ്മമാരുടെ പ്രായവും ശ്രെദ്ധിക്കുക.

(എന്റെ ചിന്ത – രണ്ട് വർഷം നേരത്തെ കെട്ടിച്ചാൽ രണ്ട് വർഷം കുറച്ച് പ്രാർത്ഥിച്ചാൽ മതി കുട്ടികൾ ഉണ്ടാകാൻ )

നസ്രാണി പാരമ്പര്യം…. കർത്താവിൽ തുടങ്ങി തോമാശ്ലീഹാ വഴി ഒന്നാം നൂറ്റാണ്ട് മുതൽ നമ്മൾ സംരക്ഷിച്ചു പോന്നത് നമ്മുടെ പൂർവികരുടെ ശക്തമായ വിശ്വാസ കുടുംബ സാക്ഷ്യങ്ങളിലൂടെയാണ്… നമ്മുടെ സ്വാർത്ഥ താല്പര്യങ്ങളിൽ പൂർവികരുടെ ചോരയ്ക്കും വിയർപ്പിനും വിലപറയരുതേ…

വർഷാവർഷം ഉള്ള മതം തിരിച്ചുള്ള കുട്ടികളുടെ ജനന നിരക്ക് താഴെ കൊടുക്കുന്നു.

മുകളിൽ പറഞ്ഞ… ഈ കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ കുട്ടികളുടെ മതം തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കുന്ന Annual vital statistics reportസിലെ 2017ലെ റിപ്പോർട്ട്‌ താഴെ കൊടുക്കുന്നു.

-Eljo Joseph