മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന് ആദാരാജ്ഞലികള്‍ അര്‍പ്പിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്ററിലൂടെയാണ് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്. ഭാര്യ സോണിയാഗാന്ധി മക്കളായ രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി എന്നിവര്‍ രാവിലെ അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തി ആദരമര്‍പ്പിച്ചു. ഇവരെ കൂടാതെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജി, മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയിലെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.