തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. പഴവങ്ങാടിയിൽ ഓവർ ബ്രിഡ്ജ് റോഡിലെ ചെല്ലം അംബ്രല്ലാ മാർട്ടിലാണു തീപിടിച്ചത്. തീപിടിത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. ആളപായമില്ല.
തീ നിയന്ത്രണ വിധേയമാക്കി. മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാൻ ശ്രമിക്കുകയാണെന്ന് തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. അഞ്ചു ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
രാവിലെ കട തുറക്കുന്നതിനു തൊട്ടുമുന്‍പാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.