ത്രോസ് ശ്ലീഹായിലൂടെ ഈശോ നമ്മോട് ഒരു യാഥാർത്ഥ്യം തുറന്നു പറയുന്നതാണ് ഇന്നത്തെ നമ്മുടെ വിചിന്തന ഭാഗം. നന്മ ചെയ്ത് നീതിമാനായി ജീവിക്കുന്നവൻ വളരെ കഷ്‌ടിച്ചുമാത്രം രക്ഷപ്പെടുന്ന ഇന്നത്തെ ലോകത്തിൽ തിന്മയിൽ ജീവിക്കുന്ന നമ്മുടെ അവസ്ഥ എത്ര പരിതാപകരമാകും എന്ന് ഈശോ നമ്മെ ഓർമിപ്പിക്കുന്നു. പാപികളും ബലഹീനരുമായ നമ്മെ തന്റെ ജീവൻ നൽകി രക്ഷിച്ച ദൈവം നമ്മോട് ചോദിക്കുന്നു അവന്റെ രക്ഷ സ്വീകരിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ? നീതിമാന്മാരായി ജീവിച്ച് അവൻ നേടിതന്ന രക്ഷ സ്വന്തമാക്കുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ