കോട്ടയം: കെവിന് വധക്കേസിലെ സാക്ഷിക്ക് മർദ്ദനം. മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ കേസിലെ പ്രതികളാണ് മർദ്ദിച്ചത്. കോടതിയിൽ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. സംഭവത്തിൽ പുനലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇന്ന് കേസിൽ ആറ് സാക്ഷികളെയാണ് കോടതിയിൽ വിസ്തരിക്കുന്നത്. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും.