ലാറ്റിനമേരിക്കൻ രാഷ്ട്രമായ എൽസാൽവദോറിൽ 38 വയസ്സ് പ്രായമുള്ള ഫാദർ സസ്ലോ പെരേസ് ആണ് വെടിയേറ്റ് മരിച്ചത്. മെയ് 18 ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മൂന്ന് വെടിയുണ്ടകൾ തറച്ച നിലയിലുള്ള അദ്ദേഹത്തിൻറെ മൃതശരീരം രാവിലെ വിശുദ്ധ കുർബാനയ്ക്ക് എത്തിച്ചേർന്ന വിശ്വാസികളാണ് കണ്ടത്.
പ്രദേശത്തുള്ള ഒരു പ്രമുഖ മയക്കുമരുന്ന് മാഫിയ ആണ് ഇതിൻറെ പിന്നിൽ എന്ന് സംശയിക്കപ്പെടുന്നു സ്ഥലത്തെ ഗവൺമെൻറ് ഇതിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ ദുഃഖം അറിയിക്കുകയും ചെയ്തു. വൈദികന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ടു വരുമെന്ന് ഗവൺമെൻറ് അറിയിച്ചു.