കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സൃഷ്ടിച്ച വ്യജരേഖ തയാറാക്കിയത് ആരാണന്ന് കണ്ടത്തണെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. പ്രതികള്‍ക്കു വേണമെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാം. കൂടാതെ വ്യാജരേഖ കേസില്‍ അന്വേഷണം തുടരാമെന്നും പ്രതികളെ അറസ്റ്റ് ചെയ്യാമെന്നും വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് വന്നതോടെ കേസ് തടയാന്‍ ഹൈകോടതിയെ സമീപിച്ച ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, ഫാ. പോള്‍ തേലക്കാട്ടില്‍ എന്നിവരുടെ നീക്കം പാളി.
ഇരുവരെയും അന്വേഷണത്തില്‍ ഇടപെടാന്‍ മാത്രമല്ല, ആരാണ് വ്യജരേഖയുടെ ഗുണഭോക്താവ് എന്നകൂടി ചോദിച്ചതോടെ കേസു കൂടുതല്‍ ശക്തമാകും. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം തൃപ്തികരമണെന്നും അന്വേഷണത്തില്‍ യാതൊരുവിധ ഇടപെടലും നടത്താന്‍ കോടതി തയാറല്ലെന്നും അറിയിച്ചു.