132-ാമത് ചങ്ങനാശ്ശേരി അതിരൂപത ഇന്ന് അതിരൂപത ദിനഘോഷം ഇന്ന് രാവിലെ 11 മണിക്ക് രാവിലെ കുറ്റിച്ചല്‍ലൂര്‍ദ് മാതാ എന്‍ജിനിയറിങ് കോളേജ് ക്യാമ്പസിലെ ദൈവദാസന്‍ ഫാ അദെയോദോത്തൂസ് ഒസിസി നഗറില്‍ ആരംഭിച്ചു.
ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടത്തിന്റെ അധ്യക്ഷതയില്‍ രാവിലെ നടന്ന പ്രതിനിധിയോഗം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷനുമായ ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്തു. മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും സംസ്ഥാന ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യുവി ജോസ് മുഖ്യപ്രഭാഷണവും നടത്തി.
ദൈവദാസൻ ഫാ. അദെയോദാത്തൂസുമായുള്ള തന്റെ ആത്മീയ ബന്ധത്തെക്കുറിച്ച് ഉദ്ഘാടകൻ മോസ്റ്റ് റവ.ഡോ.എം.സൂസപാക്യം പറഞ്ഞു. ജലപ്രളയം കേരളത്തെ ആകമാനം ബാധിച്ച അവസരത്തിൽ പ്രതിഫലം പ്രതീക്ഷിക്കാതെ കടം വീട്ടുന്ന മനോഭാവത്തോടെയാണ് അത് ചെയ്യാൻ സാധിച്ചത് എന്ന് പിതാവ് കൂട്ടിച്ചേർത്തു.
ഓഖി ദുരന്തം മൂലം ദുരന്തം അനുഭവിച്ചവരെങ്കിലും സാധാരണക്കാരായ മുക്കുവർ അവരുടെ ക്രിസ്തീയ വിശ്വാസത്തിന്റെ ചൈതന്യം സ്വീകരിച്ച് ഒരു തുക തിരുവനന്തപുരം അതിരൂപതയിലെ എല്ലാ ഇടവകകളിൽ നൽകിയത് പിതാവ് ഓർത്തെടുത്തു.
ദൈവസ്നേഹത്തിന്റെ ജ്വലനം ആണ് ഈ അതിരൂപത ദിനം. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. സുവിശേഷത്തിൽ വിശ്വസിക്കുക. നമുക്ക് നൽകാനള്ളത് സ്നേഹ സാക്ഷൃമാണ്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു