Darsanam Homilies

ഉയിർപ്പു കാലം അഞ്ചാം ഞായർ (മെയ് 19 )

യോഹ. 21, 1-14

തന്റെ മരണശേഷം ചിതറിയ പോയവരെ ഒരുമിച്ച് കൂട്ടുന്ന ഉത്ഥിതൻ…

1. ഞാൻ മീൻ പിടിക്കാൻ പോകുന്നു എന്ന് പത്രോസ്. കലപ്പയിൽ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്നവൻ.

“മനസ്‌സുവച്ചാല്‍ നിനക്കു കല്‍പനകള്‍പാലിക്കാന്‍ സാധിക്കും; വിശ്വസ്‌തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌ നീയാണ്‌.
അഗ്‌നിയും ജലവും അവിടുന്ന്‌നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു;ഇഷ്‌ടമുള്ളത്‌ എടുക്കാം.” (പ്രഭാഷ. 15, 15-16).

2. ആ രാത്രിയിൽ ഒന്നും കിട്ടിയില്ല.
കടലിന്റെ കെമിസ്ട്രി അറിയുന്ന പത്രോസ്…

കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്‌. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം
(സങ്കീ. 127, 1).
ദൈവത്തെ മറന്നു കൊണ്ടുള്ള അസ്വാനം എന്റെ ജീവിതത്തിന് ശൂന്യത മാത്രം സമ്മാനിക്കും.

എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു എന്ന് ദൈവവചനം ( മത്താ. 12,30).

3. വള്ളത്തിന്റെ വലതു വശത്തു വലയിടുക

വലതു വശം – മറിയത്തിന്റെ നല്ല ഭാഗം…
ജീവിതത്തിൽ വഴി മാറി നടക്കാൻ … നന്മയുടെ, സ്നേഹത്തിന്റെ, ആർദ്രതയുടെ, കനിവിന്റെ വലതുവശം…
അപ്പോൾ ദൈവാനുഗ്രഹത്താൽ ജീവിത വല നിറയും.

4. വന്നു പ്രാതൽ കഴിക്കുവിൻ…

ക്രിസ്തു സ്നേഹം പ്രാതലിലേയ്ക്ക് (വി.കുർബാന ) അനുദിനം ക്ഷണിക്കുന്നു…
കരുതലിന്റെ പ്രാതൽ ഒരുക്കി കാത്തിരിക്കുന്ന ദിവ്യസ്നേഹം…
തിരസ്ക്കാരത്തിന്റെ, തോൽവിയുടെ, പരാജയത്തിന്റെ പടുകുഴിയിൽ വീഴുമ്പോൾ എന്റെ ജീവിതത്തിന്റെ പാഥേയമാകേണ്ട വി.കുർബാനയാകുന്ന പ്രാതൽ..
കാലൊച്ച കേൾപ്പിക്കാതെ വന്ന് എന്റെ ജീവിതതീരത്തിലേയ്ക്ക് കരൾ ചുട്ടു നൽകുന്ന സ്നേഹം…

തിബേരിയാസ് തീരം എന്റെ ജീവിത തീരം തന്നെ… സംരക്ഷണത്തിന്റെ പ്രാതൽ ഒരുക്കുന്ന തമ്പുരാന്റെ മുമ്പിൽ സമർപ്പണത്തിന്റെ മനസ്സോടെയിരിക്കാം… ആമ്മേൻ

ജെന്നിയച്ചൻ