ജീവനെ സംരക്ഷിക്കുക, ബഹുമാനിക്കുക, പ്രോത്സാഹിപ്പിക്കുക
ഇറ്റാലിയൻ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ വർക്കേഴ്സിലെ ഏതാണ്ട് 300 അംഗങ്ങളോട് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞു. വത്തിക്കാൻ കൊട്ടാരത്തിലെ കൊളോസോസ്റ്ററിയിൽ മാർപാപ്പ അവരെ സ്വീകരിച്ചു.അവരുടെ പ്രധാന ആരോഗ്യ പ്രവർത്തനങ്ങൾക്കായി പിതാവ് നന്ദി പ്രകടിപ്പിച്ചു. രോഗികളെ എല്ലായ്പ്പോഴും രോഗികളായിട്ടാണ് സംഖ്യയായിട്ടല്ല കാണേണ്ടതെന്നും , ഇന്നത്തെ കൂടുതൽ കൂടുതൽ സദാചാരപരമായ വെല്ലുവിളികളെ മനസിലാക്കണമെന്നും പിതാവ് അവരെ ഓർമ്മിപ്പിച്ചു.
ജീവൻ സംരക്ഷിക്കപ്പെടണമെന്നും, ‘മനസ്സാക്ഷിപരമായ എതിർപ്പ്’ ആദരപൂർവ്വം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ ആത്മാവിനെ എപ്പോഴും ജീവനോടെ സൂക്ഷിക്കാൻ ദൈവവചനം പ്രാർഥനയിലും മുഴുകിയിരിക്കണമെന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.വിശുദ്ധരുടെ സ്ഥിരോത്സാഹത്തിന്റെയും സമർപ്പണത്തിന്റെയും മാതൃകയാൽ നിങ്ങൾക്ക് പ്രചോദിതരാകാം. വാസ്തവത്തിൽ, അവരിൽ പലരും, സ്നേഹവും നിസ്വാർത്ഥതയും വഴി രോഗികളെ, പ്രത്യേകിച്ച് ഏറ്റവും ഉപേക്ഷിക്കപ്പെട്ടവരെ ശുശ്രൂഷിച്ചവരാണ്.”
പ അമ്മയുടെ വിമലഹൃദയത്തിന് ആരോഗ്യമേഖലയിലെ ശുശ്രൂഷ ചെയ്യുന്നവരെ ഏൽപ്പിച്ചു കൊടുത്ത് പിതാവ് അവർക്കായി പ്രാർത്ഥിച്ചു.