ബുധനാഴ്ചയിലെ തന്റെ പൊതുദർശനത്തിൽ മാർപ്പാപ്പാ അഭയാർത്ഥികളായ എട്ടു കുട്ടികളെ പോപ്പ് മൊബീലിലേക്ക് ക്ഷണിച്ചു.സെൻറ്.പീറ്റേഴ്സ് ചത്വരത്തിലെ പാപ്പായുടെ അന്നത്തെ യാത്ര അഭയാർത്ഥികളായി എത്തിയ ഈ കുട്ടികൾക്ക് ഒപ്പമായിരുന്നു. സിറിയ, നൈജീരിയ, കോങ് ഗോ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നാണ് കഴിഞ്ഞ ഏപ്രിൽ 29ന് അഭയാർത്ഥികളായി ഈ കുട്ടികൾ ഇറ്റലിയിൽ എത്തിയത്.