ഇന്നത്തെ ലോകത്തിന് ഉണ്ടാകേണ്ട പ്രധാനപ്പെട്ട ഒരു മാറ്റത്തെകുറിച്ചാണ് പൗലോസ് ശ്ലീഹായിലൂടെ ഈശോ ഇന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. തിന്മയുടെ കാര്യത്തിൽ പൈതങ്ങളെപ്പോലെയും ചിന്തയില്‍ പക്വമതികളെപ്പോലെയും ആയിരിക്കുവാനാണ് അവൻ നമ്മോട് പറയുന്നത്. എന്നാൽ ഇന്ന് പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് വിവേകത്തോടെ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കാതെ ഒത്തിരിയേറെ തിന്മകൾ ചെയത് നാം ഈ ലോകം വിട്ട് കടന്ന് പോകുന്നു എന്നതാണ്. പൗലോസ് ശ്ലീഹായിലൂടെ ഈശോ നമ്മോട് പറയുന്നത് പോലെ പക്വമായരീതിയിൽ ചിന്തിച്ച് തിരുമാനങ്ങൾ എടുത്തുകൊണ്ട് തിന്മയെ നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണ്ണമായി മാറ്റുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ