ചങ്ങനാശേരി: അധ്യാപകർ സമൂഹത്തിനു പകർന്നു നൽകുന്നത് മഹത്തായ മാർഗദർശനമാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ചങ്ങനാശേരി മേഖലാ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്.
ഒരു തൊഴിൽ എന്നതിലുപരിയായി വിദ്യാഭ്യാസത്തെ മഹത്തായ ഒരു സത്യമായി കാണുന്നവരാണ് അധ്യാപകർ. അതിനാൽ മൂല്യങ്ങളും ധാർമികതയും പകർന്നു നൽകി വിദ്യാർഥികളുടെ ജീവിതത്തെ കൂടുതൽ ശോഭനമാക്കാൻ അധ്യാപകർക്ക് സാധിക്കണമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു.
രാവിലെ നടന്ന സമ്മേളനം വികാരി ജനറാൾ മോണ്‍. ഫിലിഫ്സ് വടക്കേക്കളം ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.മനോജ് കറുകയിൽ മാർഗനിർദേശം നൽകി. ഗിൽഡ് ഡയറക്ടർ ഫാ. ടോണി ചെത്തിപ്പുഴ, കെസിഎസ്എൽ ഡയറക്ടർ ഫാ.സിനു വേലങ്ങാട്ടുശേരി, പ്രിൻസിപ്പൽ ജോസ് ജോസഫ്, ഹെഡ്മാസ്റ്റർ തോമസ് സി. ഓവേലിൽ, ഗിൽഡ് മേഖലാ വൈസ് പ്രസിഡന്റ് സിസ്റ്റർ ബ്ലസിയ എഫ്സിസി എന്നിവർ പ്രസംഗിച്ചു.
അധ്യാപകർ സമൂഹത്തിനു പകർന്നു നൽകുന്നത് മഹത്തായ മാർഗ്ഗനിർദ്ദേശം: മാർ ജോസഫ് പെരുന്തോട്ടം
