മരണം മൂലം ഇഷ്ടജനങ്ങള്‍ മറയുമ്പോള്‍ എല്ലാം മണ്ണോടു മണ്ണായി എന്നു നമ്മുക്ക് തോന്നുമെങ്കിലും മണ്ണില്‍ നിന്നും അവരുടെ സ്ഥാനം മനസിലേയ്ക്ക് മാറുകയാണ്. ജീവിക്കുവരേയും മരിച്ചവരേയും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ ഒരു സുവര്‍ണ്ണ ശൃഖലേയുള്ളു, ഓര്‍മ്മകള്‍ സ്മാരകങ്ങള്‍ പടുത്തുയര്‍ത്താനും പൂജ്യാവശിഷ്ടങ്ങള്‍ സൂക്ഷിക്കാനും കഴിയാതെ പോയ സ്മരണിയരാരായ പൂര്‍വികരുടെ ഓര്‍മകള്‍ വരും തലമുറയ്ക്ക് നല്‍കുവാന്‍, മണ്‍മറഞ്ഞപോയ വ്യക്തികളെ ഇന്നു സ്മരിക്കുമ്പോള്‍ ഓര്‍മ്മകളിലൂടെ നാം അവര്‍ക്കൊരു പുനര്‍ജനനം നല്‍ക്കുകയാണ് ചെയ്യുന്നത്. സ്മരണകള്‍ വഴി അവര്‍ക്കൊരു ജീവിതമേകുവാനായി ഉരുത്തിരിഞ്ഞതാണ് മാര്‍ഗ്ഗംകളി.

സുറിയാനി ക്രിസ്താനികളുടെ പ്രത്യേകിച്ച് ക്‌നാനായ ക്രൈസ്തവരുടെ, കുടുംബ സദസുകളും സാമൂഹ്യാഘോഷങ്ങളിലും മാത്രം അരങ്ങേറിയിരുന്ന മാര്‍ഗ്ഗംകളി ഇന്ന് മതപരവും സാമൂദായികവും സാമൂഹ്യവുമായ അതിര്‍വരമ്പുകള്‍ കടന്ന് കേരളീയ സാംസ്‌കാരീക ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ മനോഹരമായ ഈ രംഗകലയുടെ ചരിത്രപരമായ മാനങ്ങളെക്കുറിച്ച് വേണ്ടത്ര അറിവ് കലാസ്‌നേഹികള്‍ക്കു പോലുമില്ല. മാര്‍ഗ്ഗംകളി സുറിയാനി ക്രിസ്ത്യാനികളുടെ തനതായ നാട്യ കലാരൂപമാകയാല്‍, മാര്‍ഗ്ഗംകളിയെക്കുറിച്ചുള്ള പഠനത്തില്‍ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രവും പാരമ്പര്യങ്ങളും കടന്നു വരുന്നു. മാര്‍ഗ്ഗം എന്ന പദത്തിന്റെ അര്‍ത്ഥം അന്വേഷണം, വഴി, മതം എന്നിങ്ങനെയാണ്. മതപരിവര്‍ത്തനം നടത്തി ക്രിസ്തുമതം സ്വീകരിക്കുന്ന താണ വര്‍ഗത്തില്‍പ്പെട്ടവരെ മാര്‍ഗ്ഗം കൂടിയവര്‍ എന്നും മാര്‍ഗവാസികളെും അടുത്ത കാലംവരെ പറയുമായുകയുണ്ടായിരുന്നു.

പുരാതനകാലത്ത് ഗൗതമബുദ്ധന്റെ അഷ്ടാംഗമാര്‍ഗം കേട്ടു ശീലിച്ചവര്‍ക്ക് ക്രിസ്തുമാര്‍ഗം എന്നുകേട്ടാല്‍ എളുപ്പം മനസിലാകുമായിരുന്നു. അതുകൊണ്ടാകാം മാര്‍ത്തോമാക്രിസ്ത്യാനി സമുദായത്തില്‍പ്പെട്ട കലാപ്രേമികള്‍ തങ്ങളുടെ മതാനുബന്ധിയായ നൃത്ത, ലീല വിനോദത്തിനു മാര്‍ഗ്ഗംകളി എന്നും മാര്‍ഗ്ഗംകളിക്കാദാരമായ പാട്ടി മാര്‍ഗ്ഗംകളിപ്പാട്ട’് എന്നും പേര്‍ വിളിച്ചത്.

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ മാര്‍ത്തോമായുടെ നടപടികളും സെറൂഗിലെ മാര്‍ ജേക്കബിന്റെ തോമശ്ലീഹായെപ്പറ്റിയുള്ള മൂന്നു പ്രഭാഷണങ്ങളുമാണ് മാര്‍ഗ്ഗകളി പാട്ടിന് ആധാരം. സുറിയാനി ഭാഷയലെഴുതിയ മാര്‍ത്തോമായുടെ നടപടികള്‍ ഒന്നും രണ്ടും പതിമൂന്നും നടപടികളിലെ ആശയങ്ങള്‍കൊണ്ട് രൂപപ്പെടുത്തിയതാണ് മാര്‍ഗ്ഗംകളിയിലെ പതിനാലു പാദങ്ങള്‍. ഒന്നുംകൂടി സൂഷ്മമായി പരിശോദിച്ചാല്‍ സെറൂഗിലെ മാര്‍ ജേക്കബിന്റെ പ്രഭാഷണങ്ങളിലെ സ്വാധീനം നിഴലിന്നുനില്‍ക്കുന്നതും കാണാന്‍ കഴിയും. മാര്‍ത്തോമായുടെ മരണത്തിനു നിമിത്തമായി സെറൂഗിലെ ജേക്കബും ലത്തീന്‍ ഭാഷയിലുള്ള നടപടിയും വിവരിക്കു സംഭവങ്ങളാണ് മാര്‍ഗ്ഗംകളിപാട്ടില്‍ വിവരിക്കുത്.

ക്രൈസ്തവ പുരാതന പാട്ടുകളുടേയും മാര്‍ഗ്ഗംകളിയുടേയും ഒരു നവോത്ഥാന കാലഘട്ടമാണ് 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥം. ക്രൈസ്തവ രംഗങ്ങളെക്കുറിച്ച് പഠിക്കുവാനും പഠിപ്പുക്കുവാനും പ്രചരിപ്പിക്കുവാനും തുടക്കമിട്ടത് ഈ കലാസന്ധിലാണ്. തമിഴിലെ ചിന്തകളുടെ രചനാശൈലി മാര്‍ഗ്ഗംകളിപ്പാട്ടിലും കാണാം. മാര്‍ഗ്ഗംകളിപ്പാട്ടിന്റെ ഈരടികള്‍ക്ക് പ്രയേണ വൃത്ത ബന്ധമുണ്ട്. സുറിയാനിയിലെ ഗദ്യം പോലെയുള്ളവയാണ് അവയൊക്കെ. ഇവയെല്ലാം ഒരു താളക്രമമനുസരിച്ച് പാടുകയെ സാധിക്കുകയുള്ളു. മാര്‍ഗ്ഗംകളിപാട്ടിന്റെ ഈണം ദ്രാവിഡ വൃത്തം അവലബിച്ച് എഴുതിയിട്ടുള്ളതാണ്. ഇതില്‍ സുറിയാനി ഗാനങ്ങളുടെ സ്വാദീനവുമുണ്ട്. ഊനകാകളി, തരംഗിണി, മാവേലി എന്നീ ദ്രാവഡ വൃത്തങ്ങളിലാണ് മാര്‍ഗ്ഗംകളിപാട്ടിന്റെ രചന. പാടി ഫലിപ്പിക്കേണ്ടതായതിനാല്‍ വൃത്തഭംഗത്തെ കാര്യമാക്കുന്നില്ല.

മാര്‍ഗ്ഗംകളിപാട്ടിന്റെ ആവീര്‍ഭാവകാലം കൃത്യമായി നിര്‍ണയിക്കുക വയ്യ. 1600-നും 1900-നും മധ്യേ ജീവിച്ചിരു വെട്ടിക്കുന്നേല്‍ എന്ന വിളിപേരുള്ള ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാര്‍ എഴുതിയതാണ് ഈ പാട്ടെന്ന’് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അതിനു തെളിവുകളൊന്നുമില്ല. ഒരുപക്ഷെ അദ്ദേഹം മാര്‍ഗ്ഗകളിപ്പാട്ടിന്റെ പരിഷ്‌കര്‍ത്താവായിരിക്കാം. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വരുതിനുമുമ്പുതന്നെ തോമാശ്ലാഹായെ അനുസ്മരിച്ചുള്ള ഗാനങ്ങള്‍ക്കും കളികള്‍ക്കും പ്രചാരമുണ്ടായിയുതായി 1558-ല്‍ പീറ്റര്‍ മഫേയ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിരുന്നു. മേനേസിസ് മെത്രാപ്പോലീത്ത ഉദയം പേരൂര്‍ സൂനഹദോസ് വിളിച്ചുക്കുന്നുതനായി കേരളമൊട്ടാകെ ചുറ്റിസഞ്ചരിച്ചു അങ്കമാലിയിലുമെത്തി. അവിടെെവച്ചു നസ്രാണികള്‍ ഒരു രാത്രിയില്‍ മെത്രാപ്പോലീത്തായെ സന്തോഷിപ്പിക്കുവാനായി മാര്‍ത്തോമായെക്കുറിച്ചുള്ള പാട്ടുകള്‍ പാടിക്കളിക്കുകയുണ്ടായി. ഈ വസ്തുത 1606-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ജോന്നാദയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തുടരും……