വിമാനത്തിൽ സംഗീതോപകരണം കയറ്റാൻ അനുവദിക്കാത്ത സിംഗപ്പൂര്‍ എയർലൈൻ കന്പനിയുടെ നടപടിക്കെതിരെ വിമർശനവുമായി ഗായിക ശ്രേയ ഘോഷൽ. ട്വിറ്ററിലൂടെയായിരുന്നു ശ്രേയയുടെ പ്രതികരണം.
സംഗീതജ്ഞരോ അല്ലെങ്കിൽ അമുല്യമായ സംഗീത ഉപകരണങ്ങളോ കൈവശമുള്ളവർ അവരുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് താത്പര്യമില്ലെന്ന് തോന്നുന്നു. എന്തായാലും നന്ദി. പാഠം പഠിച്ചു- ശ്രേയ ട്വിറ്ററിൽ കുറിച്ചു.