ഫിലിപ്പിൻസ് മാലോലോസിന്റെ പുതിയ മെത്രാൻ ആയി, സെബുവിന്റെ സഹായ മെത്രാൻ ആയിരുന്ന ഡെന്നിസ് വില്ല റോജോ സ്ഥാനമേറ്റു. മെയ്‌ 14നു ഫിലിപ്പിൻസ് കത്തോലിക്ക ബിഷപ്പ് കോൺഫറൻസിൽ ആണ് പരി. പിതാവിന്റെ നിയമനം അറിയിച്ചത്. 2018ൽ മാർ ജോസ് ഒലിവറോസ് കാലം ചെയ്ത ശേഷം 1 വർഷമായി മാലോലോസിൽ മെത്രാൻ ഇല്ലായിരുന്നു. അതെ തുടർന്നാണ് പുതിയ നിയമനം.