​ശ്ചി​മ​ബം​ഗാ​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു ദി​വ​സം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വ​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. തെ​ര. ക​മ്മീ​ഷ​ൻ മോ​ദി​യു​ടെ കൈ​യി​ലെ പാ​വ​യാ​യി​രി​ക്കു​ക​യാ​ണെ​ന്നും സു​താ​ര്യ​ത​യി​ൽ സം​ശ​യ​മു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ്ര​തി​ക​രി​ച്ചു.

ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള പൊ​റു​ക്കാ​നാ​കാ​ത്ത വ​ഞ്ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മോ​ദി​ക്കും അ​മി​ത്ഷാ​ക്കു​മെ​തി​രെ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ കമ്മീഷൻ ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ല. ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ നാ​ണം​കെ​ട്ട പ​ത​ന​മാ​ണി​തെ​ന്നും സു​ർ​ജേ​വാ​ല ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മ​ന രീ​തി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു​ർ​ജേ​വാ​ല ആ​വ​ശ്യ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​ന് മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ഭ​ര​ണ​പ​ക്ഷ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​രെ ക​മ്മീ​ഷ​നി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല. ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മാ​റ്റം ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.