ജ0മ്മുകാഷ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. നിരവധി സൈനികർക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്.