ദൈവത്തെ കൂടാതെ നിത്യജിവൻ നേടുവാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ഒരു സമൂഹത്തിൽ നാം ഇന്ന് ജീവിക്കുമ്പോൾ,ദൈവത്തിനുവേണ്ടി ജിവിതത്തിൽ ഉപേക്ഷിക്കുന്നവർക്ക് എന്താണ് പ്രതിഫലമായി ലഭിക്കുക എന്ന പത്രോസിന്റെ മനോഹരമായ ചോദ്യം വളരെ പ്രസക്തമാണ്. ദൈവത്തിനുവേണ്ടി ഉപേക്ഷിക്കുന്നവർക്ക് ഈ ലോകത്തിൽവെച്ചു തന്നെ പ്രതിഫലവും വരുവാനുള്ള രാജ്യത്തിൽ നിത്യജിവനും ലഭിക്കും എന്ന് അവിടുന്ന് നമുക്ക് ഉറപ്പ് നൽകുന്നു (മത്താ.19:28-29). ദൈവത്തെ മറന്ന് നിത്യജിവനു വേണ്ടി ഓടാതെ, ദൈവത്തിനുവേണ്ടി ജീവിതത്തിൽ എല്ലാം ഉപേക്ഷിച്ചുകൊണ്ട് നിത്യജീവൻ നേടിയെടുക്കുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ