കോട്ടയം: റവ.ഡോ. ബിനു കുന്നത്ത് കാരിത്താസ് ആശുപത്രി ഡയറക്ടറായി ഇന്നു ചുമതലയേൽക്കും. കാരിത്താസിൽ (അഡ്മിനിസ്ട്രേഷണൽ) ജോയിന്റ് ഡയറക്ടറായിരുന്നു. എറണാകുളം തൊട്ടൂർ കരയിൽ കുന്നത്ത് കെ.യു. തോമസ് – അന്നമ്മ ദന്പതികളുടെ മകനാണ്. റോമിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ബംഗളുരു സെന്റ് ജോണ്സിൽനിന്നു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവുമുണ്ട്. ഫാ. ജെയിംസ് കാഞ്ഞിരത്തുംമൂട്ടിൽ ജോയിന്റ് ഡയറക്ടറായും ഫാ. റെജി കൊച്ചുപറന്പിൽ കാരിത്താസ് ആയുർവേദ ആശുപത്രി ഡയറക്ടറായും നിയമിതരായി.
റവ.ഡോ. ബിനു കുന്നത്ത് കാരിത്താസ് ഡയറക്ടർ
