കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പരിശീലന ക്യാന്പുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കാൻ സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു. രൂപതകളിൽ അവിവാഹിതർ, യുവജനങ്ങൾ, നഴ്സുമാർ, ഡോക്ടർമാർ, അധ്യാപകർ, വിദ്യാർഥികൾ, കർഷകർ എന്നിവരുടെ സംഗമങ്ങളും സംഘടിപ്പിക്കും. പാലാരിവട്ടം പിഒസിയിൽ നടന്ന നേതൃസമ്മേളനം സംസ്ഥാന ഡയറക്ടർ ഫാ. പോൾ മാടശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലബാർ മേഖലകളിലെ ഭാരവാഹികളും സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു. റവ. ഫാ. ജോസ് പെന്നാപറന്പിൽ, റവ. ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ടോമി പ്ലാത്തോട്ടം, സിസ്റ്റർ മേരി ജോർജ്, ജയിംസ് ആഴ്ചങ്ങാടൻ, നാൻസി പോൾ, ഷിബു ജോണ്, ജോണ്സണ് പി. ഏബ്രഹാം, ശാലു ഏബ്രഹാം, ആന്റണി പത്രോസ്, ജോളി ജോസഫ്, യുഗേഷ് തോമസ് എന്നിവർ പ്രസംഗിച്ചു.
പ്രോലൈഫ് സമിതി പരിശീലന ക്യാന്പുകൾ നടത്തും
