കൊച്ചി: സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറിയായി റവ. ഡോ. തോമസ് മേൽവെട്ടം ചുമതലയേറ്റു. സെക്രട്ടറിയായിരുന്ന റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അങ്കമാലി ബസിലിക്ക റെക്ടറും ഫൊറോന വികാരിയുമായി നിയമിതനായതിനെത്തുടർന്നാണു റവ. ഡോ. മേൽവെട്ടം ചുമതലയേറ്റത്. തലശേരി അതിരൂപതയിലെ ചുണ്ടപ്പറന്പ് സെന്റ് ആന്റണീസ് ഇടവകാംഗമാണ്. 1992 ൽ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്നു മതബോധന ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. എട്ടുവർഷം തലശേരി അതിരൂപതയുടെ മതബോധന ഡയറക്ടറായിരുന്നു. ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ചെയർമാനായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം.
റവ. ഡോ. തോമസ് മേൽവെട്ടം വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി
