ബിജെപി വനിതാ നേതാവ് പ്രിയങ്ക ശർമയുടെ ജയിൽമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പശ്ചിമബംഗാൾ സർക്കാരിന് സുപ്രീം കോടതിയുടെ താക്കീത്. മോർഫിംഗ് കേസിൽ ജാമ്യം ലഭിച്ച പ്രിയങ്ക ശർമയെ ഉടൻ മോചിതയാക്കിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി അറിയിച്ചു.
അതേസമയം, പ്രിയങ്ക ശർമയെ വിട്ടയച്ചെന്ന് ബംഗാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബുധനാഴ്ച രാവിലെ 9.30ന് തന്നെ അവരെ വിട്ടയച്ചുവെന്നാണ് സർക്കാർ വ്യക്തമാക്കിയത്. യുവമോർച്ച നേതാവായ പ്രയങ്ക ശർമ്മക്ക് സുപ്രീംകോടതി ഉപാധികളോടെ കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചിരുന്നത്.
ഹൗറയില്‍ യുവമോര്‍ച്ചയുടെ കണ്‍വീനറായ പ്രിയങ്ക ശര്‍മ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമത ബാനര്‍ജിയുടെ മുഖം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. സംഭവത്തില്‍ ഹൗറ സൈബര്‍ ക്രൈംബ്രാഞ്ചാണ് പ്രിയങ്കയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്