സംസ്ഥാനത്തു ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് സന്പൂർണ വിജയസാധ്യതയ്ക്കുള്ള രാഷട്രീയ സാഹചര്യമാണുള്ളതെന്നു യുഡിഎഫ് യോഗം വിലയിരുത്തി. നരേന്ദ്ര മോദി- പിണറായി വിജയൻ വിരുദ്ധ വികാരങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഒപ്പം രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നു എന്നതും യുഡിഎഫിനു ഗുണം ചെയ്തതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള കോണ്ഗ്രസ് നേതാവ് കെ.എം. മാണിക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്നലെ യുഡിഎഫ് യോഗം ആരംഭിച്ചത്.
അഞ്ച് വർഷത്തെ മോദി ഭരണകാലത്തെ വർഗീയ പ്രവർത്തനത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചതായി ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ബിജെപി-എൽഡിഎഫ് വിരുദ്ധ തരംഗം നിലനിൽക്കുന്നു. മോദി അധികാരത്തിൽനിന്നു പോകുമെന്നും മതേതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നുമാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തൽ.