സീ​​​റോ മ​​​ല​​​ബാ​​​ർ മി​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ലാ​​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്‌ട്ര ബെ​​​ന​​​ഫാ​​​ക്ടേ​​​ഴ്സ് ദി​​​നാ​​​ച​​​ര​​​ണം ഇ​​​ന്ന് സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​ കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10നു ​​മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സീ​​​റോ മ​​​ല​​​ബാ​​​ർ മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ ആ​​​ശം​​​സ​​​ക​​​ൾ നേ​​​രും.

മി​​​ഷ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സു​​​വി​​​ശേ​​​ഷ​​​വേ​​​ല​​​യ്ക്കാ​​​യി വൈ​​​ദി​​​ക, സ​​​ന്യാ​​​സ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലൂ​​​ടെ​​​യും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യും സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നൂ​​​റോ​​​ളം അ​​​ല്മാ​​​യ​​​രും പ​​​തി​​​ന​​​ഞ്ചോ​​​ളം ന​​​വ​​​വൈ​​​ദി​​​ക​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് അ​​​ഴ​​​ക​​​ത്ത് അ​​​റി​​​യി​​​ച്ചു. അ​​​ല്മാ​​​യ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സീ​​​റോ മ​​​ല​​​ബാ​​​ർ മി​​​ഷ​​​ൻ “നി​​​ങ്ങ​​​ളു​​​ടെ ഭ​​​വ​​​ന​​​ത്തി​​​ന് ഒ​​​രു വൈ​​​ദി​​​ക​​​ൻ, ഭ​​​വ​​​ന​​​ത്തി​​​ന് ഒ​​​രു സ​​​ന്യാ​​​സി​​​നി’, മി​​​ഷ​​​ൻ പ്രോ​​​ജ​​​ക്ടു​​​ക​​​ൾ, മി​​​ഷ​​​ന​​​റി കി​​​റ്റ് തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ട്.