അതിരൂപതയിൽപ്പെട്ട ബധിര-മൂക സഹോദരങ്ങളുടെ സംഗമം 2019 ജൂൺ 2 ഞായറാഴ്ച രാവിലെ 10 മുതൽ 2 മണി വരെ അതിരൂപത കേന്ദ്രത്തിൽവെച്ച് നടക്കും. ആർച്ച്ബിഷപ്സ് ഹൗസ് ചാപ്പലിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പരിശുദ്ധ കുർബാനയ്ക്ക് റവ ഫാ. ബിജു മൂലക്കര സി.എസ്. സി ( ഡയറക്ടർ, നവധ്വനി ഹോളിക്രോസ് ഡഫ് മിനിസ്ട്രി) സഹകാർമ്മികനായിരിക്കും. അഭിവന്ദ്യ മാർ തോമസ് തറയിൽ സന്ദേശം നൽകും. തുടർന്ന് കുടുംബസംഗമവും സ്‌നേഹവിരുന്നും നടക്കും. അതിരൂപതയിൽ ഇദംപ്രഥമായി നടക്കുന്ന ബധിര-മൂക സംഗമ ത്തിന് വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു. അതിരൂപതയിലെ കെയർ ഹോമുകളുടെ കൂട്ടായ്മയായ കെയർ ഹോം ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. കെയർ ഹോം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, അതിരൂപത പ്രോക്യൂറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, ഫാ. ചെറിയാൻ കക്കുഴി തുടങ്ങിയവർ വിവിധ പരിപാടികൾക്കു നേതൃത്വം നൽകും.
വിശദവിവരങ്ങൾക്കും
രജിസ്ട്രേഷനും ബന്ധപ്പെടുക -sms/ watsapp/call/ 9656200059, 9495701856
ചങ്ങനാശേരി അതിരൂപതയിൽ ബധിര- മൂക സംഗമം ജൂൺ 2ന്
